ബക്‌ർ (ബിഹാർ): വിവാദമാകുന്ന പ്രസ്താവനയോടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ആർഎസ്എസിനും ബിജെപിക്കും ഒരു പങ്കുമില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് ദേശീയ പ്രസിഡൻ്റ് മല്ലികാർജ്ജുന ഖാർഗെ. വലിയ രാജ്യസ്നേഹം പ്രസംഗിക്കുന്ന ബിജെപി, ആർഎസ്എസ് നേതാക്കളുടെ വീട്ടിലെ ഒരു പട്ടി പോലും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിൻ്റെ പേരിൽ ചത്തിട്ടില്ലെന്നായിരുന്നു മല്ലികാർജ്ജുൻ ഖർഗെയുടെ പരാമര്‍ശം.
ആർഎസ്എസിൽ നിന്ന് ആരെങ്കിലും ജയിലിൽ പോയിട്ടുണ്ടോ എന്നും മല്ലികാർജ്ജുൻ ഖർഗെ ചോദിക്കുന്നു. നെഹ്റു 13 വർഷം ജയിലിൽ കിടന്നു, ഇന്ദിര ഗാന്ധിയും, രാജീവ് ഗാന്ധിയും രാജ്യത്തിനായി ജീവൻ നൽകിയെന്നും ഖർഗെ കൂട്ടിച്ചേര്‍ത്തു.
ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മല്ലികാർജ്ജുൻ ഖർഗെയുടെ വിവാദ പരാമർശം. നാഷണൽ ഹെറാൾഡ് കേസിൽ മുൻ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തെക്കുറിച്ച് പ്രസംഗത്തിനിടെ മല്ലികാർജുൻ ഖാർഗെ പരാമർശിച്ചു. കേസ് ഭരണകക്ഷിയുടെ രാഷ്ട്രീയ വേട്ടയാടലാണെന്ന് ഖാർഗെ വിമര്‍ശിച്ചു. 'കോൺഗ്രസിനെ ലക്ഷ്യം വച്ചാണ് ഇത് ചെയ്തത്. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരാണ്. ബിജെപിക്കാരുടെ ഒരു നായ പോലും രാജ്യത്തിന് വേണ്ടി മരിച്ചിട്ടില്ല' എന്ന് മല്ലികാർജ്ജുൻ ഖർഗെ പറഞ്ഞു.
നാഷനൽ ഹെറാൾഡ് കേ സിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധി യെയും കുടുക്കി കോൺഗ്രസിനെ ഭയപ്പെടുത്താ നാണ് നരേന്ദ്ര മോദി സർക്കാർ ശ്രമിക്കുന്നതെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തങ്ങ ൾക്ക് ആരെയും ഭയമില്ലെന്നും ആർക്കുമുന്നിലും തലകുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബക്സ റിലെ ദൽസാഗർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച 'ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ (ഭരണഘ ടന)' റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ആർ.എസ്.എസിൽ നിന്നോ ബി.ജെ.പിയിൽ നിന്നോ ആരെങ്കിലും രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചതായി നിങ്ങൾ കേട്ടിട്ടുണ്ടോ ? ആർ.എസ്.എസ് ഒരു ബ്രിട്ടീഷ് ഏജന്റായിരുന്നു... ജിസ്കേ ഘർ മേ ഏക് കുത്താ ഭി നഹി മാറാ, തും ദേശ് കി സ്വാഭിമാൻ കി ബാത് കർത്തേ ഹോ (അവരുടെ വീട്ടിൽ ഒരു നായ പോലും ചത്തില്ല, അവർ ഇപ്പോൾ ദേശാഭിമാനത്തെക്കുറിച്ച് സംസാരിക്കുന്നു)," അദ്ദേഹം പറഞ്ഞു.
നമ്മുടെ നേതാക്കൾ ഭയപ്പെടുന്നവരല്ല. ഇന്ദിര ഗാ ന്ധിയും രാജീവ് ഗാന്ധിയും ഈ രാജ്യത്തിനായി ജീവൻ ബലികഴിച്ചവരാണ്. സ്വാതന്ത്ര്യ സമരകാ ലത്ത് ബ്രിട്ടീഷ് ഭരണകുടത്തിനെതിരെ ജനങ്ങളെ ഒന്നിപ്പിക്കാനും അവബോധം നൽകാനുമാണ് ജ വഹർലാൽ നെഹ്റു 'നാഷനൽ ഹെറാൾഡ്', 'ക്വാമി ആവാസ്' എന്നീ പത്രങ്ങൾ ആരംഭിച്ചത്.
അക്കാലത്ത് ആർ.എസ്.എസ് നേതാക്കൾ ബ്രിട്ടി ഷുകാരുടെ പാദസേവ ചെയ്യുകയായിരുന്നു. ഇ ന്ന് സോണിയയെയും രാഹുലിനെയും ലക്ഷ്യമിടു ന്നത് അവർ പാർട്ടിയുടെ നട്ടെല്ലായതുകൊണ്ടാ ണ്. സി.ബി.ഐ. ഇ.ഡി തുടങ്ങിയ കേന്ദ്ര ഏജൻ സികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടു കയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി യും ആർ.എസ്.എസും പാവങ്ങൾക്കും സ്ത്രീക ൾക്കും ദുർബല വിഭാഗങ്ങൾക്കുമെതിരാണ്. അ വർക്ക് സമൂഹത്തിൻ്റെ ഉന്നതിയെപ്പറ്റി ചിന്തയില്ല.
ജാതിയുടെയും മതത്തിൻ്റെയും പേരിൽ ജനങ്ങ ളെ ഭിന്നിപ്പിക്കുന്നതിലാണ് അവർ വിശ്വസിക്കുന്ന ത്. വഖഫ് ഭേദഗതി നിയമം സമുദായങ്ങളെ ഭിന്നി പ്പിക്കാനുള്ള ആർ.എസ്.എസ്.-ബി.ജെപി ഗൂഢാ ലോചനയുടെ ഭാഗമാണ്. മോദിയും ബി.ജെ.പി നേതാക്കളും ഹിന്ദു-മുസ്‌ലിം എന്നുമാത്രമേ സം സാരിക്കുന്നുള്ളൂ. പ്രധാന വിഷയങ്ങളിൽനിന്ന് ജ നങ്ങളുടെ ശ്രദ്ധ തിരിക്കാനാണിത്. ഗാന്ധിജിയു ടെ ആദർശങ്ങളും അംബേദ്കറിൻ്റെ തത്ത്വങ്ങളു മാണ് നമ്മുടെ പ്രത്യയശാസ്ത്രത്തിന്റെ അടിത്ത റ. ഇവയിൽനിന്നാണ് നമ്മൾ ശക്തിസംഭരിക്കു ന്നത്. ഈ ശക്തി ഉപയോഗിച്ച് അനീതിക്കെതിരെ പോരാടുമെന്നും വെറുപ്പിന്റെ പ്രത്യയശാസ്ത്ര ത്തെ പരാജയപ്പെടുത്തുമെന്നും ഖാർഗെ പറഞ്ഞു.
ബി.ജെ.പി-ജെ.ഡി.യു സഖ്യം അവസരവാദ കുട്ടു കെട്ടാണ്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ക സേരക്കുവേണ്ടി ഓടിനടക്കുന്നയാളാണ്. സം സ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് ഇവർക്ക് ചിന്തയില്ല. ബിഹാറിന് മോദി വാഗ്ദാനം ചെയ്ത 1.25 ലക്ഷം കോടി രൂപയുടെ പാക്കേജും സം സ്ഥാനത്തിന്റെ പ്രത്യേക പദവിയും എവിടെയെ ന്ന് അദ്ദേഹം ചോദിച്ചു. മോദി നുണകളുടെ ഫാ ക്ടറിയാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മഹാ ഗഡ് ബന്ധൻ സഖ്യം എൻ.ഡി.എ സർക്കാ റിനെ തൂത്തെറിയുമെന്നും ഖാർഗെ പറഞ്ഞു.
Mallikarjuna Kharge says not even a dog belonging to the BJP and RSS leaders died during the freedom struggle